
താഴെ തിരുവമ്പാടി കുമാരനല്ലൂർ മണ്ടാംകടവ് റോഡിൽ കി.മീ 0/000 മുതൽ 2/050 വരെ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് മുതൽ ഒരു മാസത്തേക്ക് റോഡിലൂടെയുള്ള വാഹന ഗതാഗതം പൂർണമായി നിരോധിച്ചു. കൂടരഞ്ഞി മുതൽ മുക്കം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ആനയാംകുന്ന് വഴിയും മുക്കത്ത് നിന്നും തിരുവമ്പാടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അഗസ്ത്യമുഴി തൊണ്ടിമ്മൽ റോഡ് വഴിയും പോകണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.



