LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

തിരുവമ്പാടി കൃഷി ഓഫീസർ മുഹമ്മദ് ഫാസിലിന് ഗ്രാമപഞ്ചായത്തിൻ്റെ സ്നേഹാദരം.

തിരുവമ്പാടി: തിരുവമ്പാടി കൃഷിഭവനിൽ മൂന്നര വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം സ്ഥലം മാറിപ്പോകുന്ന കൃഷി ഓഫീസർ മുഹമ്മദ് ഫാസിലിന് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി.ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു. തിരുവമ്പാടിയിലെ കാർഷിക മേഖലയുടെ ഉന്നമനത്തിനായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് പ്രസിഡൻ്റ് പറഞ്ഞു. വൈസ് പ്രസിഡൻ്റ് പി.ആർ. അജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാർ മനോജ് വാഴെപ്പറമ്പിൽ, ഫിറോസ് ഖാൻ, സെക്രട്ടറി ശരത് ലാൽ, മെമ്പർമാരായ ബോസ് ജേക്കബ് , സരസ്വതി , ജൂനിയർ സൂപ്രണ്ട് ജോസ് തോമസ്, കൃഷിഭവൻ ജീവനക്കാർ, ജനപ്രതിനിധികൾ, കർഷക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത് ആശംസകൾ നേർന്നു. ഗ്രാമപഞ്ചായത്തിൻ്റെ സ്നേഹോപഹാരം പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് കൈമാറി. മുഹമ്മദ് ഫാസിൽ മറുപടി പ്രസംഗം നടത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com