LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

എസ്.എം.എ. ചികിത്സാ സഹായനിധിയിലേക്ക് ഒന്നേകാൽ ലക്ഷം രൂപ നൽകി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂൾ.

തിരുവമ്പാടി : എസ്.എം.എ. (സ്പൈനൽ മസ്കുലർ അട്രോഫി) ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായുള്ള ധനസമാഹരണ യജ്ഞത്തിൽ പങ്കാളികളായി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമത്തിലൂടെ സമാഹരിച്ച ഒന്നേകാൽ ലക്ഷം രൂപ ചികിത്സാ സഹായനിധിയിലേക്ക് കൈമാറി.സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസി തോമസ് തുക തിരുവമ്പാടി എം.എൽ.എ. സി.കെ. കാസിമിന് കൈമാറി. സ്വന്തം ചെറിയ സമ്പാദ്യങ്ങളും കാശുകുടുക്കകളിലെ നിക്ഷേപവും സഞ്ചയിക സമ്പാദ്യപദ്ധതിയിലെ തുകയും സ്വമേധയാ സംഭാവന ചെയ്താണ് കുട്ടികൾ ഈ കാരുണ്യദൗത്യത്തിൽ പങ്കാളികളായത്. കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള വലിയൊരു ഉദ്യമത്തിൽ തങ്ങളുടെ കൊച്ചുസമ്പാദ്യം പോലും മാറ്റിവെച്ച വിദ്യാർത്ഥികളുടെ പ്രവർത്തനം മാതൃകാപരമായി.തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, വാർഡ് മെമ്പർ ജോഷി പുല്ലുകാട്ട്, പി.ടി.എ. പ്രസിഡന്റ് സോണി മണ്ഡപത്തിൽ, എസ്.എം.എ. ധനസമാഹരണ കമ്മിറ്റി അംഗങ്ങളായ ബോസ് ഫ്രാൻസിസ്, ജിജി രാജീവ്, സ്കൂൾ സീനിയർ അസിസ്റ്റന്റ് അബ്ദുൽ റഷീദ് തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com