LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

ജില്ലാ ക്ഷീര സംഗമം ഡിസംബറിൽ തിരുവമ്പാടിയിൽ; സ്വാഗതസംഘം രൂപീകരിച്ചു.

തിരുവമ്പാടി: തിരുവമ്പാടി ക്ഷീര സംഘത്തിന്റെ ആതിഥേയത്വത്തിൽ ഡിസംബർ 18, 19 തീയതികളിൽ തിരുവമ്പാടി പാരിഷ് ഹാളിൽ വെച്ച് നടക്കുന്ന കോഴിക്കോട് ജില്ലാ ക്ഷീര സംഗമത്തിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. വിളക്കാംതോട് ക്ഷീര സംഘത്തിൽ വെച്ച് നടന്ന സ്വാഗതസംഘ രൂപീകരണ യോഗം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉസൈൻ മാഷ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജോബി എലന്തൂർ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മനോജ് സെബാസ്റ്റ്യൻ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ദീപ ഷൈജോ, വിളക്കാംതോട് ക്ഷീരസംഘം പ്രസിഡന്റ് ബെന്നി മാത്യു, ക്ഷീര വികസന വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടർ ഒ. സജിനി, അസിസ്റ്റന്റ് ഡയറക്ടർ എം. കെ. സ്മിത, തിരുവമ്പാടി ക്ഷീരസംഘം പ്രസിഡന്റ് ബിനു സി. കുര്യൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com