LOCAL NEWSNews

പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരുവമ്പാടി: കോടഞ്ചേരി പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തലയാട് സ്വദേശി കാവുംപുറത്ത് അജൽ കെ.എസ്(17) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം

നാല് സുഹൃത്തുക്കൾക്കൊപ്പം പതങ്കയത്ത് എത്തിയ ഇവർ കുളിക്കുന്നതിനിടെ അജൽ കയത്തിൽ അകപ്പെടുകയായിരുന്നു.ശിവപുരം ഗവ:ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്

മുക്കം ഫയർഫോഴ്സും കോടഞ്ചേരി പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com