LOCAL NEWSNews

കരിപ്പൂരിൽ സ്വര്‍ണം ‘പൊട്ടിക്കല്‍’ സംഘം പിടിയില്‍; രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു

കരിപ്പൂരില്‍ സ്വര്‍ണവുമായെത്തിയ മൂന്നുപേരെ തട്ടികൊണ്ടുപോകാനെത്തിയവര്‍ പിടിയില്‍. ഏലംകുളം സ്വദേശികളായ കല്ലുവെട്ടുകുഴിയിൽ സുഹൈൽ, ചേലാട്ടുതൊടി അൻവർ അലി, ചേലാട്ടുതൊടി മുഹമ്മദ് ജാവിർ, പെരിങ്ങാട്ട് അമൽകുമാർ, ഒറ്റപ്പാലം സ്വദേശിയായ മാടായി മുഹമ്മദ് അലി, മണ്ണാർക്കാട് സ്വദേശി ബാബുരാജ് എന്നിവരാണ് പിടിയിലായത്. വിവരം ചോര്‍ത്തിനല്‍കിയ സ്വര്‍ണക്കടത്തുകാരനെയും പൊലീസ് പിടികൂടി. രണ്ട് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.മൂന്ന് കാരിയർമാരിൽ ഒരാളുടെ അറിവോടെയാണ് തട്ടിക്കൊണ്ടുപോകൽ പദ്ധതിയിട്ടത്. മൂന്നു കിലോയിലധികം സ്വർണമാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്. എന്നാൽ പദ്ധതി പാളുകയും തട്ടിക്കൊണ്ടുപോകാനെത്തിയ ആറംഗ സംഘത്തെ പൊലീസ് പിടികൂടുകയുമായിരുന്നു. കാരിയർമാരും കസ്റ്റംസ് പിടിയിലായി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com