LOCAL NEWS

മരം ലേലം ചെയ്യുന്നു

കുന്ദമംഗലം അഗസ്ത്യമുഴി റോഡിൽ അപകട ഭീഷണിയായിട്ടുള്ള മഹാഗണി മരം മുറിച്ച് മാറ്റുന്നതിനും മറ്റ് മൂന്ന് മരങ്ങളുടെ ചാഞ്ഞ് നിൽക്കുന്ന ശിഖരങ്ങൾ മുറിക്കുന്നതിനും പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ മെയ് 23 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കള്ളൻതോട് അങ്ങാടിയിൽ പരസ്യമായി ലേലം ചെയ്യുന്നതാണ്.

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലത്തിന് മുമ്പ് ലേലത്തിന് വച്ചിരിക്കുന്ന സാധനങ്ങളുടെ സ്ഥിതിയും മറ്റ് വിവരങ്ങളും നേരിൽ കണ്ട് ബോധ്യപ്പെടണം. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2500 രൂപ നിരതദ്രവ്യം കെട്ടി വെച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർക്ക് പാൻകാർഡ് നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2724727 

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com