LOCAL NEWSMUKKAM

കർഷക ജനതയോട് സർക്കാറിന് പ്രതിബദ്ധത: മന്ത്രി എ കെ ശശീന്ദ്രൻ

മുക്കം:കേരള വനംവന്യ ജീവിവകുപ്പ് സംഘടിപ്പിക്കുന്ന വന സൗഹൃദ സദസ്സ് മുക്കത്ത് നടന്നു.മുക്കം എം.എം.ഒ.ഒ.എസ്.എ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു പരിപാടി. വനാതിർത്തിയിൽ വസിക്കുന്നവരുടെ സംരക്ഷണത്തിനും ഉന്നമനത്തിനും, മനുഷ്യ – വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും മറ്റുമായി കാടിനെ കാക്കാം നാടിനെ കേൾക്കാം എന്ന ശീർഷകത്തിൽ കേരളത്തിലുടനീളം നടപ്പിലാക്കുന്ന പദ്ധതിയാണ് വന സൗഹൃദ സദസ്സ്.വനവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ നേരിൽ മനസ്സിലാക്കി ആവശ്യമായ നടപടികൾ സ്വീകരിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

മലയോര മേഖലയിലെ നഗരസഭ ചെയർമാൻമാരും ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികളും അതത് ഇടങ്ങളിൽ അനുഭവിക്കുന്ന നിരവധി പ്രയാസങ്ങൾ സദസ്സിൽ അവതരിപ്പിച്ചു.ഫോറസ്റ്റ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

ലിന്റോ ജോസഫ് എം. എൽ എ. യുടെ അധ്യക്ഷതയിൽ നടന്ന വനസൗഹൃദ സദസ്സ് വനം വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ വിശിഷ്ടാതിഥിയായിരുന്നു.ജനപ്രതിനിധികൾ ക്കൊപ്പം വിവിധ രാഷ്ട്രീയപ്രതിനിധികളും പങ്കാളികളായി.ചടങ്ങിൽ നഷ്ടപരിഹാര രേഖയും കൈമാറി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com