LOCAL NEWS

കാർ തോട്ടിലേക്ക് മറിഞ്ഞു

തിരുവമ്പാടി : തിരുവമ്പാടി-കൂടരഞ്ഞി റോഡിൽ കക്കുണ്ടിൽ കാർ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞു. കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ഒമ്പതുമണിയോടെ തിരുവമ്പാടി ഭാഗത്തുനിന്ന്‌ കൂടരഞ്ഞി ഭാഗത്തേക്കു പോകുകയായിരുന്ന കാറാണ് മറിഞ്ഞത്.

സ്ഥിരം അപകടമേഖലയാണിത്.കഴിഞ്ഞ വർഷം ബസും കാറും ഉൾപ്പെടെ അടുത്തിടെയായി ഒട്ടേറെ വാഹന അപകടങ്ങളാണുണ്ടായത്. സമീപത്തുതന്നെ തോടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് ഗതാഗതം ഭീഷണിയിലാണ്. ഇവിടെ കലുങ്കിന്റെ അടിഭാഗവും ഇടിഞ്ഞിരിക്കുയാണ്. വർഷങ്ങളായിട്ടും റോഡ് അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. റോഡിന്റെ ഈ ഭാഗത്ത് വീതി കുറവാണ്. അരികുകൾ കാടുമൂടിക്കിടക്കുന്നതും ഭീഷണി വർധിപ്പിക്കുന്നു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com