LOCAL NEWSMUKKAM

റം​സാ​ൻ-വി​ഷു-ഈ​സ്റ്റ​ർ സ്നേ​ഹ സം​ഗ​മം മ​ത​സൗ​ഹാ​ർ​ദ വേ​ദി​യാ​യി

മു​ക്കം: മു​സ്‌​ലിം ലീ​ഗ് തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച റം​സാ​ൻ – വി​ഷു – ഈ​സ്റ്റ​ർ സ്നേ​ഹ സം​ഗ​മം മ​ത​സൗ​ഹാ​ർ​ദ വേ​ദി​യാ​യി മാ​റി. ക​ക്ഷി മ​ത രാ​ഷ്ട്രീ​യ ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി നി​ര​വ​ധി പേ​രാ​ണ് സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യ​ത്.

സം​ഗ​മം മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.മ​നു​ഷ്യ മ​ന​സു​ക​ൾ​ക്കി​ട​യി​ൽ വി​ട​വ് വീ​ഴ്ത്താ​ൻ ഛിദ്ര ​ശ​ക്തി​ക​ൾ ശ്ര​മി​ക്കു​ന്ന കാ​ല​ത്ത് മാ​ന​വ സൗ​ഹൃ​ദ​ത്തി​ന് ക​രു​ത്ത് പ​ക​രു​ന്ന കൂ​ട്ടാ​യ്മ​ക​ൾ ഉ​യ​ർ​ത്തി കൊ​ണ്ട് വ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ​ക്ക് രാ​ഷ്ട്രീ​യ മ​ത സാ​മു​ഹി​ക സം​ഘ​ട​ന​ക​ൾ നേ​തൃ​പ​ര​മാ​യ പ​ങ്ക് വ​ഹി​ക്ക​ണ​മെ​ന്നും മ​ത​പ​ര​വും പ്രാ​ദേ​ശി​ക​വു​മാ​യ ആ​ഘോ​ഷ​ങ്ങ​ളെ​ല്ലാം മ​നു​ഷ്യ​ർ പ​ര​സ്പ​രം കു​ടി​ചേ​രാ​നും സ​ഹ​വ​ർ​ത്തി​ത്വം വ​ർ​ധി​പ്പി​ക്കാ​നും ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി ചേ​ർ​ത്തു.

നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​കെ. കാ​സിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ഡോ. ഷി​ബു ക​ള​രി​ക്ക​ൽ, എ.​പി. മു​ര​ളീ​ധ​ര​ൻ മു​ഖ്യാ​ഥി​തി​ക​ളാ​യി. മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​പി. ചെ​റി​യ മു​ഹ​മ്മ​ദ്, സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം വി.​എം. ഉ​മ്മ​ർ, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ജി മു​ഹ​മ്മ​ദ്, ജി​ല്ലാ സെ​ക്ര​ട്ട​റി വി.​കെ. ഹു​സൈ​ൻ കു​ട്ടി, കെ​എ​ൻ​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​മു​ഹ​മ്മ​ദ് മ​ദ​നി, സ​മ​സ്ത മാ​നേ​ജ​ർ കെ. ​മോ​യി​ൻ​കു​ട്ടി, ഓ​ർ​ഫ​നേ​ജ് ക​ൺ​ട്രോ​ൾ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എ​ൻ. അ​ലി അ​ബ്ദു​ള്ള, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ഒ. ​അ​ബ്ദു​ല്ല, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. സ്മി​ത, നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ എ.​എം. അ​ഹ​മ്മ​ദ് കു​ട്ടി ഹാ​ജി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com