
കോഴിക്കോട് :സംസ്ഥാന ടൂറിസം വകുപ്പ് മലബാർ റിവർ ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച കയാക്കിങ് 2022 മാധ്യമ പുരസ്കാരങ്ങൾ കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാളിൽ ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വിതരണം ചെയ്തു .ലിന്റോ ജോസഫ് എം എൽ എ അധ്യക്ഷൻ ആയിരുന്നു.അച്ചടി മാധ്യമത്തിലെ മികച്ച വാർത്ത റിപ്പോർട്ടർ മലയാള മനോരമയിലെ മിത്രൻ വി, അച്ചടി മാധ്യമം മികച്ച ഫോട്ടോഗ്രാഫർ മാതൃഭൂമിയിലെ കൃഷ്ണപ്രദീപ്, ദൃശ്യമാധ്യമത്തിലെ മികച്ച റിപ്പോർട്ടർ മീഡിയവൺ ചാനലിലെ ഷിദ ജഗത് ദൃശ്യമാധ്യമത്തിലെ മികച്ച ക്യാമറാമാൻ സിടിവിയിലെ റഫീഖ് തോട്ടുമുക്കം എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.
സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2022 ആഗസ്റ്റിലാണ് ജില്ലയിലെ തുഷാരഗിരിയിൽ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും മലബാർ റിവർ ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.
കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ പഞ്ചായത്ത്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോഴിക്കോട്, തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകൾ, ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷനുമായി ചേര്‍ന്നാണ് അന്തര്‍ ദേശീയ കയാക്കിങ് മത്സരം സംഘടിപ്പിക്കുന്നത്.താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വെെസ് പ്രസിഡന്റ് എം.പി ശിവാനന്ദൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ബോസ് ജേക്കബ്, ജമീല കാരശ്ശേരി, പഞ്ചായത്ത് പ്രസിഡന്റുമാരായ അലക്സ് തോമസ്, മേഴ്സി പുലിക്കാട്ടിൽ, ഡിഡിസി എം.എസ് മാധവികുട്ടി, ടൂറിസം ജോയിന്റ് ഡയറക്ടർ ഡി.ഗിരീഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ കെ.എസ് ഷെെൻ, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സി.ഇ.ഒ ബിനു കുര്യാക്കോസ്, ഡിടിപിസി സെക്രട്ടറി നിഖിൽ ദാസ് തുടങ്ങിയവർ സംബന്ധിച്ചു.



