KOODARANCHILOCAL NEWS

കോടഞ്ചേരി ടൗണിൽ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തി

കോടഞ്ചേരി ടൗണിൽ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി (08/05/2023) തിങ്കളാഴ്ച മുതൽ താഴെ പറയുന്ന രീതിയിലുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് കോടഞ്ചേരി പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡന്റ് അലക്സ് തോമസ് അറിയിച്ചു.

1 ബൈപാസ് റോഡിൽ വാഹന പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.

2 ഇരുചക്ര വാഹനങ്ങൾ നാലുചക്ര വാഹനങ്ങൾ ഒഴികെ മറ്റു വാഹനങ്ങള് ബൈപാസ് റോഡിൽ വൺവേ പാലിച്ചിരിക്കണം (ബസ്സ്റ്റാന്റിൽ നിന്ന് പുറത്തേക്ക് പോകാൻ മാത്രം)

3 ബസ് സ്റ്റാന്റിൽ പാർക്കിംഗ് നിശ്ചയിച്ച സ്ഥലത്ത് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

  1. വഴിയോര കച്ചവടം (ഗുഡ്സ്, ഓട്ടോ, ഉന്തുവണ്ടി ഫുട്പാത്ത് കച്ചവടം) പൂർണ്ണമായും
    നിരോധിച്ചിരിക്കുന്നു.
  2. കച്ചവട സ്ഥാപനങ്ങളിൽ നിന്നും സാധന സാമഗ്രികൾ ഫുട് പാത്തിലേക്ക് ഇറക്കി കാൽനട യാത്രക്കാർക്ക് അസൌകര്യം ഉണ്ടാക്കുന്ന രീതിയിൽ
    പുറത്തു വയ്ക്കുന്നത്
    നിരോധിച്ചിരിക്കുന്നു.

6 സ്കൂളുകൾ ആരാധനാലയങ്ങൾ മറ്റ് പൊതു സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള പ്രവേശന മാർഗ്ഗത്തിലും, സീബ്രാ ലൈനുകളുകളോട് ചേർന്നുമുള്ള വാഹന പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു

7 കോടഞ്ചേരി ടൌണിൽ വരുന്ന സ്വകാര്യ വാഹനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ റോഡിന്റെ ഒരു മാത്രമായി (ONE SIDE PARKING വാഹന പാർക്കിംഗ് പരിമിതപ്പെടുത്തിയിരിക്കുന്നു വാഹനം പാർക്ക് ചെയ്യുമ്പോള് കച്ചവട സ്ഥാപനങ്ങളുടെ പ്രവേശനമാർഗ്ഗം ഒഴിവാക്കേണ്ടതാണ്. മേൽ പറഞ്ഞ ഗതാഗത നിയമങ്ങൾ പാലിക്കാത്ത വാഹന ഉടമകൾ, കച്ചവടക്കാർ എന്നിവരിൽ നിന്നും പിഴ ഈടാക്കുന്നതുമായിരിക്കും ഗ്രാമപഞ്ചായത്ത് ഇറക്കിയ പത്രക്കുറിപ്പിൽ പ്രസിഡന്റ് അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com