LOCAL NEWSNews

കൗതുകമായി മാമ്പഴത്തീറ്റ മത്സരം

കോഴിക്കോട്‌ :മാമ്പഴമധുരം പകരുന്നതിനൊപ്പം കൗതുകമായി മാമ്പഴത്തീറ്റ മത്സരവും. കലിക്കറ്റ്‌ അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി ഗാന്ധിപാർക്കിൽ നടത്തുന്ന മാമ്പഴ ഫെസ്റ്റിനോട്‌ അനുബന്ധിച്ചാണ്‌ മത്സരം സംഘടിപ്പിച്ചത്‌.

സ്‌ത്രീക്കും പുരുഷനും രണ്ടു വിഭാഗങ്ങളിലായിരുന്നു മത്സരം. രണ്ടുകിലോ മാമ്പഴം തിന്നുതീർക്കാൻ രണ്ടുമിനിറ്റായിരുന്നു സമയം. വനിതാ വിഭാഗത്തിൽ വിജയ രാജഗോപാലനാണ്‌ ഒന്നാം സ്ഥാനം നേടിയത്‌. രണ്ടുമിനിറ്റുകൊണ്ട്‌ 680 ഗ്രാം മാമ്പഴം കഴിച്ചു. 13ാം തവണയാണ്‌ ഇവർ ഈ നേട്ടം കൈവരിക്കുന്നത്‌. രണ്ടാം സ്ഥാനം റിന്റാ റെനിലും (445 ഗ്രാം), മൂന്നാം സ്ഥാനം ഉഷാ വിജയനും (430ഗ്രാം) സ്വന്തമാക്കി. 

പുരുഷ വിഭാഗത്തിൽ വിനീഷ്‌ മന്നൂർ ഒന്നും (810 ഗ്രാം), ഹബീബ്‌ കൊടുവള്ളി (710 ഗ്രാം), റിജേഷ്‌ പാവയിൽ (630 ഗ്രാം) രണ്ടും മൂന്നും സ്ഥാനവും പങ്കിട്ടു. രണ്ടു വിഭാഗങ്ങളിലുമായി 23 പേർ പങ്കെടുത്തു. ഏഴാം ക്ലാസുകാരി കൃതികയുടെ പങ്കാളിത്തം മത്സരത്തിന്‌ ആവേശമായി. സെക്രട്ടറി അംബിക രമേശ്‌ വിജയികൾക്ക്‌ സമ്മാനം നൽകി. 

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com