LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

അതിഥി തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

മുക്കം: ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിന്റെ അതിഥി തൊഴിലാളി ക്ഷേമ സമ്പർക്ക പരിപാടിയായ “അതിഥി ദേവോ ഭവ”, കാരശ്ശേരി ഗ്രാമപഞ്ചായത്ത്, കാരശ്ശേരി ഫാമിലി ഹെൽത്ത് സെന്റർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കല്ലാനോട് ആശാനിലയം സിസ്റ്റേഴ്സിന്റെ സഹകരണത്തോടെ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ പ്രവർത്തിക്കുന്ന സൂപ്പാരി ട്രേഡേഴ്സിലെ അതിഥി തൊഴിലാളികൾക്കായാണ് ക്യാമ്പ് നടത്തിയത്.
ക്യാമ്പിന്റെ ഉദ്ഘാടനം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അബ്ദുൽ അക്ബർ നിർവ്വഹിച്ചു. എട്ടാം വാർഡ് മെമ്പർ ശ്രീമതി സീനത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാരശ്ശേരി എഫ്.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. മനോജ് K.M., ഹെൽത്ത് ഇൻസ്പെക്ടർ സജി ജോസഫ്, ജെ.എച്ച്.ഐ.മാരായ അൻവർ, സിജോയ്, ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ഫാ. പോൾ മരിയ പീറ്റർ, സോഷ്യൽ വർക്കർ സിസ്റ്റർ ഗ്രേസി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ജെ.പി.എച്ച്.എൻ. ലിംന, എം.എൽ.എസ്.പി. സോണിയ, ലിയ, ആർ.ബി.എസ്.കെ. മെഹ്ര എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിനോടനുബന്ധിച്ച് തൊഴിലാളികൾക്ക് സൗജന്യ മരുന്ന് വിതരണവും പോഷകാഹാര കിറ്റ് വിതരണവും നടത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com