MUKKAM

ഓട്ടോ തൊഴിലാളികളുടെ വലിയ മാതൃക; എസ്.എം.എ ബാധിതരായ കുരുന്നുകൾക്കായി മണാശ്ശേരിയിലെ ഓട്ടോ-ടാക്സി കൂട്ടായ്മ

മുക്കം : എസ്.എം.എ ബാധിതരായ കുരുന്നുകൾക്കായി മണാശ്ശേരിയിലെ ഓട്ടോ-ടാക്സി കൂട്ടായ്മ സമാഹരിച്ചത് 42,050 രൂപ. നന്മയുടെ മറ്റൊരു മാതൃക കൂടി തീർത്ത് മണാശ്ശേരിയിലെ ഓട്ടോ-ടാക്സി തൊഴിലാളികൾ. എസ്.എം.എ (സ്പൈനൽ മസ്കുലർ അട്രോഫി) ബാധിച്ച് ചികിത്സയിൽ കഴിയുന്ന കല്ലുരുട്ടിയിലെ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷാ ദൗത്യത്തിലേക്ക് ഒരു ദിവസത്തെ മുഴുവൻ വരുമാനവും നൽകി ഇവർ കൈത്താങ്ങായി മാറി.

മണാശ്ശേരി ഓട്ടോ-ടാക്സി ഡ്രൈവേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സമാഹരിച്ച 42,050 രൂപയാണ് ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറിയത്. തൊഴിലാളികളുടെ ഒരു ദിവസത്തെ വേദനം മുഴുവൻ ഈ ജീവകാരുണ്യ പ്രവർത്തനത്തിനായി മാറ്റിവെച്ചുകൊണ്ട് ഇവർ സമൂഹത്തിന് മാതൃകയായിരിക്കുകയാണ്. സമാഹരിച്ച തുകയുടെ കൈമാറൽ ചടങ്ങിൽ ജനകീയ കമ്മിറ്റി ഭാരവാഹിയും കൗൺസിലറുമായ ഹനീഫ തെച്ച്യാട് തുക ഏറ്റുവാങ്ങി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com