LOCAL NEWS

ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതിഉല്ലാസ് മികവുത്സം സാക്ഷരത പരീക്ഷ

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതി ഉല്ലാസ് മികവുത്സവം ചേപ്പിലംകോട് എസ് സി ഉന്നതിയിൽ വച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്. മില്ലി മോഹൻ കൊട്ടാരത്തിൽ നിർവഹിച്ചു.തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ അജിതയോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. സാക്ഷരത മിഷൻ ജില്ലാ കോ-ഓഡിനേറ്റർ മനോജ് പദ്ധതി വിശദീകരണം നടത്തി. രാജലക്ഷ്മി സ്രംസ്ഥാന സാക്ഷരതാ മിഷൻ) ഷെമിതകുമാരി ജില്ലാ സാക്ഷരത മിഷൻ), ബാബു മ്രുൻ ജില്ലാ കോ – ഓഡിനേറ്റർ) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രേരക് സജന സ്വാഗതം പറഞ്ഞു. റിസോഴ്സ് പേഴ്സൺ സോന ഡോണി നന്ദി പ്രകാശിപ്പിച്ചു .ഉന്നതിയിൽ 40 ആളുകൾ മികവുത്സവം പരീക്ഷ എഴുതി. ഏറ്റവും പ്രായം കൂടിയ പഠിതാവ് ചൂലൻകുട്ടി 80 വയസ്സ്. മേലെ പൊന്നാങ്കയം ഉന്നതി, മുത്തപ്പൻ പുഴ എസ് ടി ഉന്നതി, ഉറുമി , മാവാദുക്കൽ , സാഞ്ചോ പ്രതീക്ഷാഭവൻ എന്നിവിടങ്ങളിൽ നിന്ന് 160തോളം ആളുകൾ ഇന്ന് മികവുത്സവം പരീക്ഷയിൽ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com