
ജില്ലയിലെ മികവിൻ്റെകേന്ദ്രമാക്കി താഴക്കോട് ജി.എൽ.പി.സ്കൂളിനെ മാറ്റുമെന്ന് തിരുവമ്പാടി എം.എൽ.എ.ലിൻ്റോ ജോസഫ് പറഞ്ഞു .പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ നടന്ന ഈ വർഷത്തെ മുനിസിപ്പൽ ബ്ലോക്ക് തല പ്രവേശനോത്സവം ജി.എൽ.പി.സ്കൂൾ താഴക്കോട് വെച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എൽ എ .മുക്കംമുനിസിപ്പാലിറ്റി ചെയർമാൻ പി.ടി. ബാബു അധ്യക്ഷത വഹിച്ചു.
115 വർഷം പിന്നിടുന്ന താഴക്കോട് ജി.എൽ.പി. സ്കൂളിനെ പൈതൃവിദ്യാലയമായി എം.എൽ.എ.നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്കൂളിലെ എല്ലാ കുട്ടികർക്കും മുനിസിപ്പാലിറ്റി വർണ്ണക്കുടകൾ വിതരണം ചെയ്തു. സ്കൂൾ വികസന സമിതി ചെയർമാൻ എം.ഗോവിന്ദൻ കുട്ടി സ്കൂളിൻ്റെ ഭാവി പരിപാടിയായ എല്ലാ കുട്ടികൾക്കുംസൗജന്യ യാത്രാ സൗകര്യം പ്രഖ്യാപിച്ചു.
കെ.ആർ മുക്കം അവതരിപ്പിച്ച മാജിക് ഷോയും സി.രതീഷിൻ്റെ ഗാനമേളയും നടന്നു. ഹെഡ്മിസ്ട്രസ് ജയതി .സി.കെ.സ്വാഗതം പറഞ്ഞു. വൈസ് ചെയർ പേർസൺ ചാന്ദ്നി ,കൗൺസിലർമാർ പ്രജിത പ്രദീപ്, മധു മാസ്റ്റർ, അനിത, കുന്ദമംഗലം ബ്ലോക്ക് തല വിദ്യാഭ്യാസ പ്രവർത്തകർ പി.എൻ അജയൻ. (ബി.പി.സി.), എ.ഇ.ഒ.ഓ കാരനാഥൻ എ.വി.സുധാകരൻ, യൂനുസ് മാസ്റ്റർ ,എം എം ജമീല, പി.ടി.എ.പ്രസിഡൻ്റ് അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.



