LOCAL NEWS

ഗുസ്തി താരങ്ങളുടെ സമരത്തിന് അഭിവാദ്യമർപ്പിച്ച് സംഗമം സംഘടിപ്പിച്ചു

കോടഞ്ചേരി: ഡൽഹിയിൽ നീതിക്കുവേണ്ടി സമരം ചെയ്യുന്ന ഗുസ്തിതാരങ്ങൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമം നടത്തി. ഗുസ്തി താരങ്ങളെ കായികമായും ശാരീരികമായും പീഡിപ്പിച്ച ഗുസ്തി ഫെഡറേഷൻ പ്രസിഡണ്ടും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺശരൺ സിങ്ങിനെ സംരക്ഷിക്കുന്ന മോദി സർക്കാരിന്റെ ഫാസിസ്റ്റ്നടപടി അവസാനിപ്പിച്ച് ഗുസ്തി താരങ്ങൾക്ക് നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട ആയിരുന്നു മണ്ഡലം കോൺഗ്രസ് കമ്മിറ്റി ടൗണിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.

പ്രതിഷേധ സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട് മല അധ്യക്ഷത വഹിച്ചു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്നാ അശോകൻ, ജോബിഇലന്തൂർ, വിൻസെന്റ് വടക്കേമുറിയിൽ, ലിസി ചാക്കോ, ജോസ് പെരുമ്പള്ളി, സേവിയർ കുന്നത്തേട്ട്, ആൽബിൻ ഊന്നുകല്ലേൽ, വാസുദേവൻ ഞാറ്റു കാലായിൽ, ലീലാമ്മ കണ്ടത്തിൽ, ടോമി കുന്നേൽ. എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com