LOCAL NEWS

തിരു തില്ലാന :മുക്കം ഉപജില്ലാ സ്കൂൾ കലോത്സവം ഇന്ന് ആരംഭിക്കും.

തിരുവമ്പാടി: മുക്കം ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാകും. ആനയാംകുന്ന് വയലിൽ മോയി ഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന സ്റ്റേജിതര മത്സരങ്ങളോടെയാണ് കലോത്സവത്തിന് തുടക്കമാകുന്നത്. 
‘തിരു തില്ലാന’ എന്ന് പേരിൽ സംഘടിപ്പിക്കുന്ന കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ തിരുവമ്പാടിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളാണ് സ്റ്റേജ് മത്സരങ്ങളുടെ പ്രധാനവേദി. ബി. സേക്രഡ് ഹാർട്ട് യു.പി. സ്‌കൂൾ, ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ എന്നിവിടങ്ങളിലായി ഒരുക്കിയ 15 വേദികളിൽ ആറായിരത്തോളം കലാപ്രതിഭകൾ മാറ്റുരയ്ക്കും. 

സ്റ്റേജ് മത്സരങ്ങൾ ഈ മാസം ഒമ്പത് മുതൽ 11 വരെ തീയതികളിലാണ് നടക്കുക. ഒൻപതിന് രാവിലെ 9.30-ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ  സി.കെ. കാസിം എംഎൽഎ. ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മിില്ലി മോഹൻ ഉദ്ഘാടനം ചെയ്യും. 
വാർത്താസമ്മേളനത്തിൽ തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. അജിത, മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. ദീപ്തി, ജനപ്രതിനിധികളായ പി.എ. ഫിറോസ് ഖാൻ, ബോസ് ജേക്കബ്, പബ്ലിസിറ്റി ചെയർപേഴ്‌സൺ പ്രീതി രാജീവ് എന്നിവർ പങ്കെടുത്തു. ജനറൽ കൺവീനർ വിപിൻ എം. സെബാസ്റ്റ്യൻ, കൺവീനർ അനിൽ ജോൺ, ജനപ്രതിനിധികൾ, അധ്യാപക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com