LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കല്ലുരുട്ടിയിലെ കുട്ടികളുടെ ചികിത്സയ്ക്ക് ഫണ്ട് സമാഹരണം: മുക്കം നഗരസഭയുടെ ജനകീയ യജ്ഞത്തിന് തുടക്കമായി.

മുക്കം: കല്ലുരുട്ടിയിലെ അപൂർവ രോഗമായ എസ്.എം.എ (Spinal Muscular Atrophy) ബാധിച്ച് പ്രയാസമനുഭവിക്കുന്ന കുട്ടികളുടെ ജീവൻരക്ഷാ ചികിത്സയ്ക്കായി മുക്കം നഗരസഭയുടെ നേതൃത്വത്തിൽ ജനകീയ ധനസമാഹരണ യജ്ഞത്തിന് തുടക്കമായി.
ധനസമാഹരണത്തിന്റെ ആദ്യഘട്ടമായി കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭാ പരിധിയിലുള്ള വിവിധ സ്ഥാപനങ്ങളും വിദ്യാലയങ്ങളും സന്ദർശിച്ച് സാമ്പത്തിക സഹായങ്ങൾ അഭ്യർത്ഥിച്ചു. വരുംദിവസങ്ങളിൽ ജനപ്രതിനിധികളുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ വീടുകളും സ്ഥാപനങ്ങളും നേരിട്ട് സന്ദർശിച്ച് ചികിത്സാ ഫണ്ട് സമാഹരിക്കാനാണ് തീരുമാനം.
ജനകീയ ധനസമാഹാരണ യജ്ഞത്തിന് നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി, ഡെപ്യൂട്ടി ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബിന്ദു കെ.പി, ഭവന വിനോദ്, റാഷിദ് കുന്നത്ത്, മനീഷ ഉള്ളാട്ടിൽ, നഗരസഭാ കൗൺസിലർമാരായ വി. ശിവശങ്കരൻ, ഷെരീഫ് വെണ്ണക്കോട്, അബ്ദുള്ളക്കുട്ടി, ഷഫീഖ് മാടായി, ഗിരിജ വി, ബബിത മനോജ് തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com