സ്കൂൾ കായിക മേളകളിൽ മികവു തെളിയിച്ച താരങ്ങൾക്ക് ആദരം.

പുല്ലൂരാംപാറ: ജില്ലാ–സംസ്ഥാന സ്കൂൾ കായികമേളകളിൽ മികച്ച നേട്ടം കൈവരിച്ച് വിദ്യാലയത്തിന്റെ അഭിമാനമായി മാറിയ കായികതാരങ്ങളെ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ആദരിച്ചു…
കോഴിക്കോട് NIT ഗ്രൗണ്ടിൽ വച്ച് നടന്ന 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ 3 സ്വർണം, 2 വെള്ളി,2 വെങ്കലം എന്നീ മെഡലുകൾ നേടി 22 പോയിന്റോടെ സ്കൂൾ ആറാം സ്ഥാനം കരസ്ഥമാക്കി.
കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വച്ച് നടന്ന ജില്ലാ കായിക മേളയിൽ 29 സ്വർണം,15 വെള്ളി,10 വെങ്കലം എന്നിങ്ങനെ നേടി 200 പോയിന്റുകളോടെ തുടർച്ചയായ പതിനേഴാം തവണയും സ്കൂൾ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു.
കായികരംഗത്ത് വിദ്യാലയം കൈവരിച്ച അഭിമാനകരമായ നേട്ടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് സജൻ ജോസ് അധ്യക്ഷനായിരുന്നു.
പ്രധാനാധ്യാപകരായ സുനിൽ ജോസഫ്,റീജ. വി. ജോൺ, സി. ലിൻസി തോമസ്, അധ്യാപകരായ ജസ്റ്റിൻ ജോസഫ്, എഡ്വേർഡ് പി.എം. എന്നിവർ പ്രസംഗിച്ചു..



