
മുക്കം: ഒഡീഷയിൽ തീവണ്ടി അപകടത്തിൽ ജീവൻപൊലിഞ്ഞവർക്ക് ആദരാഞ്ജലികളർപ്പിച്ച് എന്റെ മുക്കം.കണ്ണീർ പ്രണാമം എന്ന പേരിൽ മുക്കം എസ്. കെ. പാർക്കിൽ മെഴുകുതിരി കത്തിച്ചാണ് മരണപ്പെട്ടവർക്ക് ആദരാഞ്ജലികളർപ്പിച്ചത്.
മൗനപ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ അഷ്‌കർ സർക്കാർ, എൻ. ശശികുമാർ, സി.കെ റഫീഖ്ബാബു, ബാബു എള്ളങ്ങൽ, അനീസ് ഇന്റിമേറ്റ്, എൻ. കെ മുഹമ്മദാലി, എം. കെ മമ്മദ്, അബ്ദു ചാലിയാർ, ലൈജു നെല്ലിപ്പൊയിൽ സംബന്ധിച്ചു. സംസീർ മെട്രോ,സലീം പൊയിലിൽ, റൈനീഷ് നീലാംബരി,ജലീൽ പെരുമ്പടപ്പ്, ഷൈജു എള്ളങ്ങൽ,ടിപി ഫൈസൽ, ബഷീർ ടി, എന്നിവർ നേതൃത്വം നൽകി.



