News

കോഴിക്കോട് താലൂക്ക് എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ സിഐടിയു വാർഷിക ജനറൽബോഡി നടത്തി

മുക്കം : കോഴിക്കോട് താലൂക്ക് എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ സിഐടിയുവിന്റെ വാർഷിക ജനറൽ ബോഡി മുക്കം മത്തായി ചാക്കോ സ്മാരക മന്ദിരത്തിൽ വെച്ച് നടന്നു.പ്രസിഡന്റ്‌ T വിശ്വനാഥൻ പതാക ഉയർത്തി.പ്രസിഡന്റ്‌ T വിശ്വനാഥന്റെ അദ്യക്ഷതയിൽ ചേർന്ന ജനറൽബോഡി സിപിഎം ഏരിയ സെക്രട്ടറി V K വിനോദ് ഉത്ഘാടനം ചെയ്തു.

എസ്എസ്എൽസി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയികളായ തോട്ടം തൊഴിലാളികളുടെ മക്കളെ ജനറൽ ബോഡി ആദരിച്ചു.സെക്രട്ടറി E P അജിത് പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സിഐടിയു ഏരിയ പ്രസിഡന്റ്‌ K T ബിനു. സെക്രട്ടറി ജോണി ഇടശേരി എന്നിവർ ജനറൽ ബോഡിയെ അഭിസംബോധന ചെയ്തു സംസാരിച്ചു. നിരവധി വർഷം തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി മുന്നിൽ നിന്നും പോരാട്ടം നടത്തിയ MP രാമകൃഷ്ണന് വിടവാങ്ങൾ ചടങ്ങ് നടത്തി. തോട്ടം തൊഴിലാളികളെ ESI പരിധിയിൽ ഉൾപ്പെടുത്തി ഉത്തരവ് ഇറക്കാൻ സർക്കാരിനോട് ജനറൽബോഡി പ്രമേയത്തിലൂടെ ആവശ്യപെട്ടു. ടി. വിശ്വനാഥൻ പ്രസിഡന്റായും, ഇ.പി അജിത് ജനറൽ സെക്രട്ടറി ആയും , എസ്. പ്രജിത്ത് ട്രഷറർആയും തിരഞ്ഞെടുത്തു. ഗിരീഷ് പൊട്ടിയിൽ, MC സലാം എന്നിവർ വൈസ് പ്രസിഡന്റ്‌മാരായും , റഫീഖ് ,ഹരി എന്നിവർ ജോ. സെക്രട്ടറി മാരായും ഉള്ള 23അംഗ കമ്മറ്റിയെ തീരുമാനിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com