LOCAL NEWS

കൂടരഞ്ഞിയിൽ കൃഷിയിട സൗരോർജ്ജവേലി നിർമ്മാണം പുരോഗമിക്കുന്നു.

കൂടരഞ്ഞിയിൽ കൃഷിയിട സൗരോർജ്ജവേലി നിർമ്മാണം പുരോഗമിക്കുന്നു.2021-22 വർഷത്തിൽ വനാതിർത്ഥിയിൽ സൗരോർജ്ജ വേലി സ്ഥാപിച്ചു തുടങ്ങിയതിന്റെ അനുബന്ധമായി കൃഷി ഭൂമിയിൽ നിന്നും വന്യമൃഗ ശല്യം ഒഴിവാക്കുന്നതിനും ഭക്ഷ്യ വിളകൾ ഉൾപ്പെടേയുള്ള കാർഷിക വിളകളുടെ കൃഷി വ്യാപിപ്പിക്കുന്നതിനും വേണ്ടി 2022-23 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം അമ്പതു ശതമാനം സബ്സിഡിയോടു കൂടി സൗരോർജ്ജവേലി നിർമ്മാണ പ്രവർത്തനങ്ങൾ കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു.

പതിനാലാം വാർഡിലെ ഏലിക്കുട്ടി കുറുന്താനത്ത് എന്ന കർഷകയുടെ രണ്ടര ഏക്കർ സ്ഥലത്ത് സൗരോർജ്ജവേലി നിർമ്മാണം പൂർത്തിയാക്കിയതിന്റെ ഉദ്ഘാടനം കർഷകരുടേയും ജന പ്രതിനിധികളുടെയും കൃഷി ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവ്വഹിച്ചു. നടപ്പു വർഷം മുതൽ സൗരോർജ്ജവേലി നിർമ്മാണം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് ജനകീയാസൂത്രണ പദ്ധതിയിൽ മുൻതൂക്കം നൽകുമെന്നും കർഷകർ ഈയവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും പ്രസിഡണ്ട് അഭ്യർത്ഥിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. എസ്. രവീന്ദ്രൻ , വാർഡ് മെമ്പർമാരായ ജറീന റോയ്, സീന ബിജു , ബിന്ദു ജയൻ, സുരേഷ് ബാബു മുട്ടോളി ആസൂത്രണ സമിതി ഉപദ്യക്ഷൻ ജിജി കട്ടക്കയം, ജിനോയ് തെക്കനാട്ട്,ബെന്നി പുറത്തോട്ട് പ്രദേശ വാസികളായ കർഷകർ തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫീസർ പി. എം. മൊഹമ്മദ് സ്വാഗതവും കൃഷി അസിസ്റ്റന്റ് അസ്‌ലം നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com