
മണാശ്ശേരി – പുൽപ്പറമ്പ്- കൊടിയത്തൂർ – ചുള്ളിക്കാപറമ്പ് റോഡിൽ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 24 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ കൊടിയത്തൂർ മുതൽ കുന്നുമ്മൽ വരെ ഗതാഗതം പൂർണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, കോഴിക്കോട്/വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ചുള്ളിക്കാപറമ്പ് ഭാഗത്തു നിന്നും കൊടിയത്തൂർ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ ചുള്ളിക്കാപറമ്പ് – പന്നിക്കോട് – കാരകുറ്റി- കൊടിയത്തൂർ വഴിയും, ചുള്ളിക്കാപറമ്പ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൊടിയത്തൂർ – കാരകുറ്റി – പന്നിക്കോട് – ചുള്ളിക്കാപറമ്പ് വഴിയും പോകേണ്ടതാണ്



