LOCAL NEWS

വായനദിനം ആചരിച്ചു

കോടഞ്ചേരി: കണ്ണോത്ത് സെന്റ് ആൻറണീസ് യു.പി സ്കൂളിൽ വായനദിനം ആചരിച്ചു. വിദ്യാലയ അങ്കണത്തിൽ ചേർന്ന യോഗം കണ്ണോത്ത് സെന്റ് ആന്റണീസ് യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് പി.എ ഉദ്ഘാടനം ചെയ്തു. കുമാരി നിവേദ്യ ഇ വായനദിന സന്ദേശം നൽകി. അധ്യാപകരായ സെലിൻ വി.എ, സുനിത പി എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളായ ഫൈഹ കെ , അൽഡിന ഐവിൻ, ആർദ്ര വി.നായർ , മുഹമ്മദ് റസൽ തുടങ്ങിയർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ഇനി വരുന്ന ഒരാഴ്ച്ചക്കാലം കുട്ടികൾക്കായി കഥാ രചന, കവിത രചന , പ്രസംഗം തുടങ്ങിയ വിവിധ മൽസരങ്ങൾ നടക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com