KERALA NEWS

മഴ: ഇന്ന് എട്ട് ജില്ലകൾക്ക് മഞ്ഞ മുന്നറിയിപ്പ്, നാളെ 12 ജില്ലകൾക്ക്; ഇടിമിന്നൽ ജാഗ്രതാ നിര്‍ദേശവും

തിരുവനന്തപുരം: ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ബുധനാഴ്ച എട്ടുജില്ലകള്‍ക്കും വ്യാഴാഴ്ച 12 ജില്ലകള്‍ക്കും കാലാവസ്ഥാ വകുപ്പ് മഞ്ഞ മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ബുധനാഴ്ച: കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്. വ്യാഴാഴ്ച: തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകള്‍ക്ക്.

ഇതുകൂടാതെ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശവും കാലാവസ്ഥാവകുപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com