LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

സ്ഥാനമാനങ്ങൾക്കപ്പുറം ഹൃദയങ്ങളിൽ ഇടം നേടണം: സി.കെ. കാസിം എം.എൽ.എ.

തിരുവമ്പാടി : സ്ഥാനമാനങ്ങൾക്കപ്പുറം കോളേജിനെയും സമൂഹത്തെയും ചേർത്തുനിർത്തി, പ്രവർത്തനങ്ങളിലൂടെ മറ്റുള്ളവരുടെ ഹൃദയങ്ങളിൽ ഇടം നേടാൻ കഴിയുമ്പോഴാണ് ഓരോ പദവിയും അർത്ഥവത്താകുന്നതെന്ന് സി.കെ. കാസിം എം.എൽ.എ. പറഞ്ഞു. തിരുവമ്പാടി അൽഫോൻസ കോളേജിലെ പുതിയ കോളേജ് യൂണിയൻ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡോൺ ബോസ്കോ കോളേജ് സുൽത്താൻ ബത്തേരി പ്രിൻസിപ്പൽ ഫാ. ഷാജൻ നൊറോണ മുഖ്യപ്രഭാഷണം നടത്തി. താമരശ്ശേരി രൂപത ചാൻസലർ ഫാ. സുബിൻ കവളക്കാട്ട് അധ്യക്ഷത വഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. ഷൈജു ഏലിയാസ് പുതിയ യൂണിയൻ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രിൻസിപ്പൽ സെബാസ്റ്റ്യൻ എം.സി., കോളേജ് യൂണിയൻ ചെയർപേഴ്സൺ റോസ്‌ലിറ്റ് സജി, സെക്രട്ടറി മുഹമ്മദ് ഇബ്രാഹിം, മുൻ യൂണിയൻ ചെയർമാൻ എബിൻ സണ്ണി, യൂണിയൻ ഉപദേഷ്ടാവ് സബിൻ തോമസ് എന്നിവർ സംസാരിച്ചു.തുടർന്ന് കോളേജിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com