KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

മൂന്ന് കുരുന്നുകൾക്ക് കൈത്താങ്ങാകാൻ ജെ ജെ സൺസ് ബസ് സർവീസ്

കോടഞ്ചേരി : SMA (Spinal Muscular Atrophy) എന്ന അപൂർവ ജനിതക രോഗം ബാധിച്ച ഡേവിഡ്, ഈഥൻ, ഒലിവർ എന്നീ മൂന്ന് കുരുന്നുകൾക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്നതിനായി കാരുണ്യ പ്രവർത്തനവുമായി ജെ ജെ സൺസ് ബസ് സർവീസ് രംഗത്ത്.നവംബർ 9 തിങ്കളാഴ്ച കൂരോട്ടുപാറ – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ജയ് ജയ് സൺസ് ബസിലൂടെയാണ് സഹായധനം സമാഹരിക്കുന്നത്.ബസ് സർവീസ് സമയക്രമം:📍 താമരശ്ശേരി – കോഴിക്കോട്- രാവിലെ 6:54- രാവിലെ 11:15- വൈകിട്ട് 3:45📍 കോടഞ്ചേരി – കോഴിക്കോട്- രാവിലെ 6:30- രാവിലെ 10:45യാത്രക്കാർക്ക് തങ്ങളാൽ കഴിയുന്ന തുക സംഭാവനയായി നൽകി ഈ കുരുന്നുകളുടെ ചികിത്സാ സഹായത്തിൽ പങ്കാളികളാകാം.നമ്മുടെ ചെറിയൊരു സഹായം ഈ കുഞ്ഞുങ്ങളുടെ ജീവിതത്തിൽ വലിയ പ്രതീക്ഷയാകാം.മൂന്ന് കുരുന്നുകൾക്ക് നല്ലൊരു നാളെ സമ്മാനിക്കാൻ നമുക്കും കൈകോർക്കാം. ഒരുമിച്ച് നിൽക്കാം… പ്രതീക്ഷയുടെ യാത്രയിൽ പങ്കാളികളാകാം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com