
തിരുവമ്പാടി: തോട്ടത്തിൻ കടവ് പാലത്തിനു സമീപത്ത് നിന്ന് 74 പാക്ക് നിരോധിത പുകയില ഉൽപ്പന്നം പിടികൂടി.തിരുവമ്പാടി പോലീസ് സബ് ഇൻസ്പെക്ടർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെയാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.
തിരുവമ്പാടി തോട്ടത്തിൻ കടവ് സ്വദേശിയെയാണ് പിടികൂടിയത്. തിരുവമ്പാടി പോലീസ് ഇൻസ്പെക്ടർ കെ ഇ രമ്യ,അരവിന്ദൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ആയ രജീഷ്.k ജീൻസ്. എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.പ്രതിയെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു.



