
തിരുവമ്പാടി:വിദ്യാർത്ഥികളുടെ സാഹിത്യകല അഭിരുചികളെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി സേക്രഡ് ഹാർട്ട് യു.പി സ്കൂൾ തിരുവമ്പാടിയിൽ വിദ്യാരംഗംകലാസാഹിത്യവേദിയുടെയും, ക്ലബ്ബുകളുടെയും ഉദ്ഘാടനം മാധ്യമപ്രവർത്തകനായ ശ്രീ. എ പി മുരളീധരൻ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഷിജു കെ.വി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഗായിക ശ്രീനിഷ വിനോദ് കൂടത്തായി നാടൻ പാട്ട് ശില്പശാലയ്ക്ക് നേതൃത്വം നൽകി. ഹെഡ് മാസ്റ്റർ സുനിൽ പോൾ വായനമത്സരവിജയികൾക്കുള്ള സമ്മാനദാനം നടത്തി. അധ്യാപകരായ മോളി വർഗീസ്, ബിന്ദു, സി. സോളി, ഷാഹിന, അബ്ദുറബ്ബ് , ആഗി തോമസ്, നിധിൻ ,ബിൻസി (എം.പി. ടി എ ) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



