നൂറാംതോട് പോത്തുണ്ടി പാലം വഴി വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത വിധം ചെക്കുളമായി മാറി

അടിവാരം:അടിവാരം നൂറാംതോട് റോഡിൽ പോത്തുണ്ടി പാലം താൽക്കാലികമായി തുറന്നെങ്കിലും ചെളിയും,വെള്ളക്കെട്ടും മൂലം വാഹന യാത്രക്കാർക്ക് ബുദ്ധിമുട്ടായി മാറുന്നു.
പണി തുടങ്ങി ഇടയ്ക്ക് വെച്ച് നിലച്ചുപോയ പോത്തുണ്ടി പാലം കഴിഞ്ഞദിവസം താൽക്കാലികമായി തുറന്നു കൊടുത്തെങ്കിലും ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽ പെടുന്നു. പാലത്തിന് ഇരുവശത്തേക്കും കോറിവേസ്റ്റ് നിരത്തിയിട്ടുണ്ടെങ്കിലും അടിവാരം ഭാഗത്ത് വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ മുതൽ പെയ്തകനത്ത മഴയിൽ വലിയ രീതിയിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. ഇത് വാഹന ഗതാഗത സാരമായി ബാധിക്കുന്നുണ്ട്.
വർഷങ്ങൾ നീണ്ടു പോയ പോത്തുണ്ടി പാലം പണി നിരവധി സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് താൽക്കാലികമായി ഇപ്പോൾ പാലം തുറന്നു കൊടുത്തിരിക്കുന്നത്.
താൽക്കാലികമായി വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സൗകര്യം അടിയന്തരമായി ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു



