LOCAL NEWS

ക​ന​ത്ത മ​ഴ​യി​ൽ തി​രു​വ​മ്പാ​ടി-​പു​ന്ന​യ്ക്ക​ൽ റോ​ഡി​ൽ കു​ഴി രൂ​പ​പ്പെ​ട്ടു

തി​രു​വ​മ്പാ​ടി: തു​ട​ർ​ച്ച​യാ​യ മ​ഴ​യി​ൽ മ​ല​യോ​ര​ത്ത് കെ​ടു​തി​ക​ൾ തു​ട​രു​ന്നു. തി​രു​വ​മ്പാ​ടി-​പു​ന്ന​യ്ക്ക​ൽ റോ​ഡി​ൽ നെ​ല്ലാ​നി​ച്ചാ​ലി​ൽ റോ​ഡ് ഇ​ടി​ഞ്ഞ് കു​ഴി രൂ​പ​പ്പെ​ട്ടു. ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ന് എ​തി​ർ​വ​ശ​ത്താ​ണ് ടാ​റിം​ഗി​നോ​ട് ചേ​ർ​ന്ന് വ​ൻ കു​ഴി രൂ​പ​പ്പെ​ട്ട​ത്.ഏ​താ​നും വ​ർ​ഷം​മു​മ്പ് ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ൽ ന​വീ​ക​രി​ച്ച റോ​ഡാ​ണി​ത്.

ക​ഴി​ഞ്ഞ മാ​സം ജ​ൽ ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യ്ക്കാ​യി റോ​ഡി​ന​ടു​ത്ത് വെ​ട്ടി​ക്കീ​റി​യി​രു​ന്നു. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ മ​തി​യാ​യ അ​ള​വി​ൽ അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ൾ ചേ​ർ​ക്കാ​തെ​യാ​ണ് പൈ​പ്പു​ക​ൾ മൂ​ടി​യ​തെ​ന്ന ആ​ക്ഷേ​പം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.അ​പ​ക​ട ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ജ​ൽ ജീ​വ​ൻ മി​ഷ​ൻ അ​ധി​കൃ​ത​രെ​ത്തി കു​ഴി നി​ക​ത്തി​യെ​ങ്കി​ലും കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. മ​തി​യാ​യ അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളു​പ​യോ​ഗി​ച്ച് ഉ​റ​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ടാ​റിം​ഗ് ഭാ​ഗം ഉ​ൾ​പ്പെ​ടെ റോ​ഡ് പൊ​ളി​യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് നാ‌​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. എ​ത്ര​യും വേ​ഗം പ്ര​ശ​നം പ​രി​ഹ​രി​ച്ച് അ​പ​ക​ട ഭീ​ഷ​ണി ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com