
കോഴിക്കോട് : അരിക്കൊമ്പന് മതിയായ ചികിത്സ ഉറപ്പാക്കി ജനിച്ച കാട്ടിൽ, അതിന്റെ ആവാസവ്യവസ്ഥയിൽ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് സേവ് അരിക്കൊമ്പൻ കൂട്ടായ്മ പ്രതിഷേധക്കൂട്ടായ്മ നടത്തി. അരിക്കൊമ്പനുവേണ്ടി നിലകൊള്ളുമെന്നും കേസുമായി മുന്നോട്ടുപോകുമെന്നും പ്രഖ്യാപിച്ചാണ് മൃഗസ്നേഹികൾ മാനാഞ്ചിറയ്ക്ക് സമീപം ഒത്തുകൂടിയത്.
പ്രതിഷേധയോഗം പ്രദീപ് ഒളവണ്ണ ഉദ്ഘാടനംചെയ്തു. പ്രദീപ് നാരായണൻ, എം. ഷിമ്മി, ടെന്നീഷ് തോമസ്, നിജല പരാഡൻ തുടങ്ങിയവർ നേതൃത്വംനൽകി.അരിക്കൊമ്പന്റെ ജീവൻ സംരക്ഷിക്കുക, ജനിച്ച സ്വന്തംവനത്തിൽ ജീവിക്കാൻ അനുവദിക്കുക, വനം കൈയേറ്റം തടയുക, ഭൂമാഫിയ-റിസോർട്ട് മാഫിയ കൂട്ടുകെട്ട് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. വയനാട്ടിലാണ് അടുത്ത പരിപാടി. നേരത്തേ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം കണ്ണൂർ ജില്ലകളിലും സേവ് അരിക്കൊമ്പൻ കൂട്ടായ്മ പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചിരുന്നു



