LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

തെരുവ് നായശല്യം രൂക്ഷം: നടപടിയില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ഹ്യൂമൺ റൈറ്റ്സ് ജസ്റ്റിസ്‌ വിജിലൻസ് കൗൺസിൽ

തിരുവമ്പാടി: തിരുവമ്പാടി ടൗണിലും സമീപ ജനവാസ മേഖലകളിലും തെരുവ് നായശല്യം അതിരൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം തെരുവ് നായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റതോടെ പ്രദേശത്ത് ഭീതിയും പ്രതിഷേധവും ശക്തമായിരിക്കുകയാണ്. വിഷയത്തിൽ ജനപ്രതിനിധികളും അധികാരികളും കുറ്റകരമായ അനാസ്ഥ തുടരുകയാണെന്ന് ഹ്യൂമൺ റൈറ്റ്സ് ജസ്റ്റിസ്‌ വിജിലൻസ് കൗൺസിൽ (HRJVC) കുറ്റപ്പെടുത്തി. ​ഉയർന്ന കോടതിവിധികളും സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങളും അമ്പലപ്പാറ ഗ്രാമസഭ പാസാക്കിയ പ്രമേയവും ഉണ്ടായിട്ടും തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാകുന്നില്ലെന്ന് സംഘടന ആരോപിച്ചു.​പൊതുജനങ്ങളുടെ ക്ഷമ പരീക്ഷിക്കാതെ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എച്ച്.ആർ.ജെ.വി.സി. ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സംഘടന രക്ഷാധികാരി എ. കെ. മുഹമ്മദ്‌ മുന്നറിയിപ്പ് നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com