തിരുവമ്പാടി നിയോജകമണ്ഡലത്തിലെ വന്യമൃഗശല്യം: ഉന്നതതല അവലോകനയോഗം നടന്നു.

തിരുവമ്പാടി: ജില്ലയുടെ കിഴക്കൻമലയോര മേഖലയിൽ വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിൽ ഇവ തടയുന്നതിന് തിരുവമ്പാടി മണ്ഡലത്തിൽ ഉന്നതതല അവലോകനയോഗം നടന്നു.വനം കൃഷി വകുപ്പുകളുടെയും ത്രിതല പഞ്ചായത്തുകളുടെയും സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികളുടെ അവലോകനവും മനുഷ്യ വന്യജീവി സംഘർഷം തടയുന്നതിനുള്ള ശാശ്വത പരിഹാരം തേടിയുള്ള കാര്യങ്ങളുമാണ് പ്രധാനമായും ചർച്ച ചെയ്തത്. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സി മോയിൻകുട്ടി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സി കെ കാസിം എംഎൽഎ അധ്യക്ഷത വഹിച്ചു. കൂടരഞ്ഞി, തിരുവമ്പാടി,കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകൾ നടപ്പാക്കി കൊണ്ടിരിക്കുന്ന 23 കിലോമീറ്റർ സോളാർ പെൻൻസിംഗിന്റെ പൂർത്തീകരണ ഉത്തരവാദിത്വം വനംവകുപ്പ് ഏറ്റെടുത്ത് നടപ്പാക്കുന്നതിന് യോഗത്തിൽ തീരുമാനമായി. സോളാർ പെൻസിങ്ങിന്റെ സ്ഥലം ഒരുക്കുന്നതിനുള്ള ചുമതല വനം വകുപ്പ് ജനപങ്കാളിത്തത്തോടെ ഏറ്റെടുത്ത് ഇരുഭാഗത്തും 5 മീറ്റർ വീതിയിൽ ഫെൻസിങ്ങിന് അടിസ്ഥാന സൗകര്യമൊരുക്കി വനംവകുപ്പ് യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കും.
പെൻസിങ്ങിന്റെ സംരക്ഷണം ഗ്രാമപഞ്ചായത്തുകളെ ഏൽപ്പിച്ച് വാർഡ് മെമ്പറുടെയും വനം സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ പ്രത്യേക ജാഗ്രത സമിതി രൂപീകരിക്കുകയും ജനകീയ പങ്കാളിത്തത്തോടെ വനംവകുപ്പിന്റെ മേൽനോട്ടത്തിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക വാച്ചർമാരെ നിയമിച്ച പെൻസിങ്ങിന്റെ പരിപാലനം കാട് വെട്ടൽ മറ്റ് ജോലികൾ മോണിറ്റർ ചെയ്ത് ഫെൻസിംഗ് പരിപാലിച്ച് വന്യമൃഗങ്ങളെ വനാതിർത്തിയിൽ നിർത്തുവാനും നടപടി സ്വീകരിക്കും.പെൻസിൽ ജോലികൾക്കായി ടെൻഡർ ചെയ്ത മരങ്ങളുടെ മുറിച്ചുമാറ്റൽ 60 ദിവസത്തിനകം കരാറുകാരനെ കൊണ്ട് പൂർത്തീകരിക്കുകുന്നതിനും പെൻസിങ്ങിന്റെ അറ്റകുറ്റപണികളുടെ അഭാവം മൂലവും മറ്റു കാരണങ്ങളാലും താറുമാറായ ജോലികൾ പൂർത്തീകരിച്ച് ആധുനിക സംവിധാനങ്ങളോടുകൂടി പ്രവർത്തനമാക്കുന്ന ചുമതല വനം വകുപ്പ് ഏറ്റെടുക്കുകയും ചെയ്യും.ഫെൻസിങ്ങിന്റെ ജോലികൾക്ക് കൂടുതൽ തുക വകയിടുത്താനായി ജില്ലാ ആസൂത്രണ സമിതിയിൽ കൂടുതൽ നിർദ്ദേശങ്ങൾ സമർപ്പിക്കുവാനും നിയമ പ്രശ്നവും സാമ്പത്തിക പ്രശ്നവും പരിഹരിക്കുന്നതിന് സർക്കാരിന്റെ അടിയന്തര സഹായം തേടുകയും ചെയ്യും.
പ്രദേശത്ത് ബാക്കിവരുന്ന 32 കിലോമീറ്റർ ദൂരം ഫെൻസിങ്ങിന്റെ നിർമ്മാണത്തിന് സംസ്ഥാന സർക്കാരിന്റെയും മറ്റു വിവിധ ഏജൻസികളുടെയും സഹായത്തോടുകൂടി പദ്ധതികൾ ആവിഷ്കരിച്ച് ഘട്ടം ഘട്ടമായി പൂർത്തീകരിച്ച് വനവും കൃഷിഭൂമിയും വേർതിരിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കാനും യോഗത്തിൽ തീരുമാനമായി. സി.കെ കാസിം എം എൽ എ യുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ബിജു താന്നിക്കാ കുഴി, ജിതിൻ പല്ലാട്ട് , അന്ന കുട്ടി ദേവസ്യ, ബോബി ഷിബു , വൈസ് പ്രസിഡന്റുമാരായ അലക്സ് തോമസ്, ജോർജ് കുട്ടി കക്കാടം പൊയിൽ, കൃഷി വകുപ്പ് പ്രതിനിധികളായ ഡപ്യൂട്ടി ഡയരക്ടർ പി.ടിഷീബ എ ഡി എ പ്രിയ മോഹൻ ,എ ഒ മാരായ മുഹമ്മദ് ഫാസിൽ, ടിൻസി , ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ ഡി.എഫ് ഒ എം.ജോഷിൽ, ആർ എഫ് ഒ കെ.പി പ്രേമ്ഷമീർ, ഡപ്യൂട്ടി ആർ എഫ് ഒ കെ ഷാജൻ, എസ് എഫ് ഒമാരായ സനീഷ്, ടി വി ഷൈരാജ് ജനപ്രതിനിധികളായ മനോജ് മുത്തപ്പൻ പുഴ ,വിൻസന്റ് വടക്കേ മുറി,റിയാനസ് സുബൈർ, മുഹമ്മദ് വട്ടപറമ്പിൽ ,സണ്ണി കാപ്പാട്ടു മല , ജിമ്മി ജോസ് , ദീപഷൈജോ തുടങ്ങിയവർ സംസാരിച്ചു



