
കൂമ്പാറ : കക്കാടംപൊയിൽ റൂട്ടിൽ പീടികപ്പാറയ്ക്ക്
സമീപത്തുള്ള താഴെ വളവിൽ ചരക്കുലോറി തലകീഴായി മറിഞ്ഞു.
മുള കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് വൈകുന്നേരം 4.45 ഓടെയാണ് സംഭവം. അപകടസമയത്ത് ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
ലോറി പൂർണ്ണമായും തലകീഴായി മറിഞ്ഞെങ്കിലും ഡ്രൈവർ പരിക്കുകളേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകട കാരണം വ്യക്തമല്ല.



