
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ ബഷീർ അനുസ്മരണ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. മലയാളത്തിന്റെ പ്രിയ കഥാകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രം ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററി സ്വിച്ച് ഓൺ ചെയ്ത് നെഹ്റു മെമോറിയൽ ലൈബ്രറി പ്രസിഡന്റ് ടി.ജെ സണ്ണി ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
സ്കൂൾ പി.ടി.എ പ്രസിഡന്റ് സിജോ മാളോല അധ്യക്ഷം വഹിച്ച പരിപാടിയിൽ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്,ലൈബ്രറി സെക്രട്ടറി ടി.ടി തോമസ് ,അധ്യാപകരായ ട്രീസ മേരി ജോസഫ്,അഖില ബെന്നി,പിന്റോ തോമസ്,ജീസൺ ഡാനിയേൽ തുടങ്ങിയവർ സംസാരിച്ചു.ബഷീർ കഥാപാത്രങ്ങളെ കോർത്തിണക്കിയ ഗാനാലാപനം,കഥാപാത്രാവിഷ്കാരം,സ്കിറ്റ്, പുസ്തക പ്രദർശനം, പുസ്തകപരിചയം,പ്രശ്നോത്തരി തുടങ്ങിയ പരിപാടികൾ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.



