LOCAL NEWS

ശ്രീകൃഷ്ണ ക്ഷേത്രോത്സവം കൊടിയേറി

തിരുവമ്പാടി : അമ്പലപ്പാറ ശ്രീകൃഷ്ണ ക്ഷേത്രോത്സവം കൊടിയേറി.ഇടക്കാലത്ത് നിന്നുപോയ ക്ഷേത്രോത്സവം പുന പ്രതിഷ്ഠക്കുശേഷം വീണ്ടും ആഘോഷിക്കാൻ ക്ഷേത്ര കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഇന്ന് 11:00 മണിക്ക് കേരള ക്ഷേത്ര സംരക്ഷണ സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി (മാതൃസമിതി) ഷീബ രാജഗോപാൽ പ്രഭാഷണം നടന്നു ഉച്ചക്ക് ഒരുമണിക്ക് അന്നദാനം നടത്തി വൈകുന്നേരം 5:30ന് നട തുറക്കൽ 6 30ന് ദീപാരാധനരാത്രി 7 ന് സാംസ്കാരിക സമ്മേളനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുലിക്കാട്ട് ഉദ്ഘാടനം ചെയ്യും.പതിറ്റാണ്ടുകളായി തിരുവമ്പാടിയിൽ പി കെ എസ് ക്ലിനിക്ക് നടത്തുന്ന ഡോക്ടർ കെ ബാലരാമനെ ആദരിക്കലും,ശ്രീമദ് ജ്ഞാനതീർത്ഥ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും വാർഡ് മെമ്പർ ഷൗക്കത്തലി കൊല്ലളത്തിൽ,അശോകൻ ഉച്ചക്കാവിൽ,വൈഷ്ണവ് പുല്ലാട്ട്,പ്രജീഷ് പൂക്കാട്ട്,ബാലൻ മാസ്റ്റർ,സുജൻ കുമാർ എന്നിവർ സാംസ്കാരിക സമ്മേളനത്തിൽ സംബന്ധിക്കും.എട്ടുമണിക്ക് കലാമണ്ഡലം അഭിജോഷിന്റെ ചാക്യാർകൂത്ത് രാത്രി 9.30 ന് നാട്യധർമ്മി നടന്ന കലാശാലയുടെ പ്രാദേശിക കലാപരിപാടികളും തിരുവാതിരയും ഡിസംബർ 29ന് നാളെ രാവിലെ 5 30ന് നട തുറക്കൽ,ഗണപതി ഹോമം, നവകം പഞ്ചഗവ്യം,ശ്രീ ഭൂത ബലി,ഉപദേവകൾക്ക് പൂജ,നാഗപൂജ, ഉച്ചപൂജ നടയടക്കൽഉച്ചയ്ക്ക് ഒരു മണിക്ക് അന്നദാനംവൈകുന്നേരം 6 ന് തോട്ടത്തിൽ കടവ് പെരുവേൽ ശ്രീ വൈകുണ്ഠ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ക്ഷേത്രത്തിൽ സമാപിക്കുന്ന താലപ്പൊലി ഘോഷയാത്ര.രാത്രി 7 മണിക്ക് നാട്യശാസ്ത്ര നൃത്ത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾരാത്രി 9ന് ഫ്ലവേഴ്സ് ടിവി ടോപ് സിംഗർ വിന്നർ ശ്രീനന്ദ് വിനോദ് ,ഭിന്നണി ഗായിക കീർത്തനശബരീഷ് എന്നിവർ നയിക്കുന്ന കണ്ണൂർ റിഥം ഓർക്കസ്ട്രയുടെയുടെ ഗാനമേളയും അരങ്ങേറും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com