LOCAL NEWS

ആരോഗ്യപാഠങ്ങളുമായി വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ

വേനപ്പാറ: ജലജന്യരോഗങ്ങളും കൊതുകുജന്യ രോഗങ്ങളും വൈറൽ പനികളും വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കി ഹോളി ഫാമിലി ഹൈസ്കൂൾ ഹെൽത്ത് ക്ലബ്ബ്. പലതരം പനികൾ നാട്ടിലും വീട്ടിലും വ്യാപകമായിക്കൊണ്ടിരിക്കുമ്പോൾ തങ്ങളാൽ കഴിയുന്ന വിധത്തിൽ പ്രതിരോധ മാർഗങ്ങൾ കണ്ടെത്തുകയാണവർ. സ്വന്തമാക്കി തയ്യാറാക്കിയ ലഘുലേഖകളുമായി വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും കയറിയിറങ്ങി ആളുകളെ ബോധവൽക്കരിച്ചു കൊണ്ടിരിക്കുന്നു. ഓമശ്ശേരി ഹെൽത്ത് സെൻ്ററിലെ മെഡിക്കൽ ഓഫീസർ ഡോ. രമ്യ കുട്ടികൾക്ക് ബോധവൽക്കരണം നൽകുകയും വിദ്യാർത്ഥി പ്രതിനിധി കാവ്യശ്രീ രഞ്ജിത്തിന് ലഘുലേഖ നൽകിക്കൊണ്ട് വിതരണോദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വീടുകളിലും സമീപത്തെ കടകളിലുമായി 500ഓളം ലഘുലേഖകൾ വിതരണം ചെയ്തു.JHl മഞ്ജുഷ ടി.ഒ, ജൂനിയർ ഹെൽത്ത് നേഴ്സ് മാരായ ബിബി ഇ ദാസ്, അൽഫോൻസ, ഹെഡ്മാസ്റ്റർ EJ തങ്കച്ചൻ, നല്ലപാഠം കോ ഓർഡിനേറ്റർ സിമി ഗർവ്വാസിസ്, ടെസ്സി തോമസ്, സിബില മാത്യൂസ്, ജോണി കുര്യൻ, ഡെൽന എലിസബത്ത് എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com