KOODARANCHILOCAL NEWS

തെങ്ങ് ജാതി വളത്തിനുള്ള ധനസഹായം പദ്ധതി ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി:2023-24 വർഷത്തെ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഏഴ് ലക്ഷം രൂപയുടെ 14000 തെങ്ങുകൾക്കുള്ള വളം വിതരണത്തിന്റേയും രണ്ട് ലക്ഷം രൂപയുടെ 5526 ജാതിമരത്തിനുള്ള വളം വിതരണത്തിന്റേയും പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവ്വഹിച്ചു. കൃഷിഭവനിൽ വെച്ച് നടത്തിയ ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാർ മെമ്പർമാർ കർഷകർ കൃഷിഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമസഭാ ലിസ്റ്റ് പ്രകാരം ജൂലൈ 31 മുതൽ ആഗസ്റ്റ് 8 വരെ ഒന്ന് മുതൽ 14 വരെയുള്ള വാർഡുകളിലെ കർഷകർക്ക് വളത്തിനുള്ള സ്ലിപ്പ് കൃഷിഭവനിൽ നിന്നും വിതരണം ചെയ്യുന്നതാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com