LOCAL NEWS

കുളിരാമുട്ടിയിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് ദമ്പതികൾക്ക് പരിക്ക്

കൂടരഞ്ഞി :കുളിരാമുട്ടിയിൽ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് ദമ്പതികൾക്ക് പരിക്ക്.കുളിരാമുട്ടി അങ്ങാടിയിൽ ഉച്ചയോടെ ആയിരുന്നു അപകടം. പൂവാറൻതോട് ഭാഗത്ത് നിന്നും വരുകയായിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടമായി സമീപത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് പൂർണ്ണമായും തകർന്നു.അപകടത്തിൽ ഗുരുതര പരിക്കേറ്റ പൂവറൻതോട് സ്വദേശികളായ ദമ്പതികളെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com