LOCAL NEWS

ഭിന്നശേഷിക്കാർക്കുള്ള സൗജന്യ ഉപകരണ വിതരണ ക്യാമ്പുകൾ ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞിയിലെ ഭിന്നശേഷിക്കാർക്കുള്ള സൗജന്യ സഹായ ഉപകരണ വിതരണ ക്യാമ്പ് 2023 ആഗസ്റ്റ് 9 ന്  ബുധനാഴ്ച രാവിലെ 11.00  മണിക്ക് മുക്കം റോഡിലെ വിരിയാനി ഭവനിൽ വച്ച്  കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്   ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ മോളി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷണൽ കരിയർ സെൻറർ ഫോർ ഡിസേബിൾഡ് – അസിസ്റ്റൻറ് ഡയറക്ടർ ഡോക്ടർ സജി ജോർജ് ,  കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ റോസലി ജോസ് , ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ വിഎസ് രവീന്ദ്രൻ ,  വരിയാനി ഭവൻ സ്ഥാപകൻ മാത്യു വരിയാണി ,ജോസ് പുളിമൂട്ടിൽ.ക്യൂബ്സ് എഡ്യു-കെയർ ഫൗണ്ടേഷൻ ട്രസ്റ്റി അനൂപ് സദൻ , ജിജോ കൂടരഞ്ഞി.പരിവാർ കേരള മെമ്പർ റീന മരംചാട്ടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു സംസാരിച്ചു.

   ട്രൈ സിക്കിൾ, ക്രച്ചസ് , വാൽക്കിങ് സ്റ്റിക്കുകൾ, റൊളേറ്റർ, ശ്രവണ സഹായികൾ, സ്മാർട്ട് ഫോൺ , ബ്രെയിലി കിറ്റുകൾ, വീൽ ചെയറുകൾ തുടങ്ങിയ ഉപകരണങ്ങളാണ് വിതരണത്തിന് തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്രസർക്കാർ സ്ഥാപനമായ ALIMCO ബാംഗ്ലൂർ ആണ് ഉപകരണങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.    കേന്ദ്രസർക്കാർ ഏജൻസിയായ നാഷണൽ കരിയർ സർവീസ് സെന്റർ തിരുവന്തപുരം , സന്നദ്ധ സംഘടനയായ ക്യൂബ്സ് എജു – കെയർ ഫൗണ്ടേഷൻ, കോഴിക്കോട് ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിലെ എം.എൽ.എമാർ , മൗണ്ട് ഹീറോസ് കൂടരഞ്ഞി എന്നിവരുടെ  സംയുക്ത  സഹകരണത്തോടെയാണ്  പദ്ധതി നടപ്പിലാക്കിയത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com