
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു. പി സ്കൂളിൽ ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ റാലിയും അസംബ്ലിയും നടത്തി. വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. പ്രധാനാധ്യാപകൻ സി ബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ആധ്യാപകരായ പിന്റോ തോമസ്, ട്രീസ മേരി ജോസഫ്, ഡിൽന മരിയ , ബിന്ദു മാത്യു . ലസിത ടി.കെ എന്നിവർ നേതൃത്വം നൽകി.ദിനാചരത്തിന്റെ ഭാഗമായി ക്വിസ് പോസ്റ്റർ നിർമ്മാണംസുഡാക്കോ കൊക്ക് നിർമ്മാണം എന്നീ മൽസരങ്ങൾ നടത്തി.



