
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പച്ചക്കറിത്തൈകൾ വിതരണം ചെയ്തു. തിരുവമ്പാടി കൃഷി ഓഫീസർ മുഹമ്മദ് ഫൈസൽ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ് , പി.ടി.എ പ്രസിഡന്റ് സിജോ മാളോല, അധ്യാപകരായ നീനു മരിയ ജോസ് , ട്രീസ മേരി , അലൻ ദാസ് , കാർഷിക ക്ലബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.



