KODANECHERYLOCAL NEWS

മലബാർ റിവർ ഫെസ്റ്റിവൽ: ജീപ്പ് റാലി ശ്രദ്ധേയമായി

കോടഞ്ചേരി:സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി ഓഫ് റോഡ് റെയ്സ് മത്സരങ്ങൾ നടക്കുന്ന കോടഞ്ചേരിയിലേക്ക് 80 ജീപ്പുകൾ കക്കാടംപൊയിലിൽ നിന്നു കോടഞ്ചേരിയിലേക്ക് റാലി നടത്തി.

കോടഞ്ചേരി ഗ്രീൻ സിറ്റിയിലെ കെഎച്ച് ക്ലബ്ബിൽ ജീപ്പ് റാലി സമാപിച്ചു. സമാപന സമ്മേളനം മലബാർ റിവർ ഫെസ്റ്റ് കോഓർഡിനേറ്റർ പോൾസൺ അറയ്ക്കൽ ഉദ്ഘാടനം ചെയ്തു.ബൊലേറോ ഓണേഴ്സ് ക്ലബ് അഡ്മിൻ തോമസ് മാത്യു ആധ്യക്ഷ്യം വഹിച്ചു. ആഷിക് റഹ്മാൻ, വിഷ്ണു മാധവ്, ഷാജൻ സാജു എന്നിവർ പ്രസംഗിച്ചു. കക്കാടംപൊയിലിൽ നിന്ന് ആരംഭിച്ച ജീപ്പ് റാലി കൂടരഞ്ഞി പഞ്ചായത്തംഗം സീന ബിജു ഫ്ലാഗ്ഓഫ് ചെയ്തു. കക്കാടംപൊയിൽ ടൂറിസം ഓർഗനൈസേഷൻ സെക്രട്ടറി ആഷിക് റഹ്മാൻ ആധ്യക്ഷ്യം വഹിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com