
തിരുവമ്പാടി പുന്നക്കൽ വാഴാങ്കൽ ഭാഗത്ത് ആൾത്താമസം ഇല്ലാത്ത വീട്ടിൽ നിന്ന് 1,100 ലീറ്റർ വാഷും 20 ലീറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തി കേസ് എടുത്തു. പ്രിവന്റീവ് ഓഫിസർ പി.കെ.അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) കെ.വിജയൻ സിവിൽ എക്സൈസ് ഓഫിസർ സന്ദീപ്, ഡ്രൈവർ കെ.പ്രബീഷ് എന്നിവർ പങ്കെടുത്തു.



