
കൂടരഞ്ഞി: പുഷ്പഗിരിക്ക് സമീപം മാങ്കയത്തുണ്ടായ വാഹനപകടത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്ക്
മാങ്കയം പുഷ്പഗിരി റോഡിൽ ഇന്ന് വൈകുന്നേരമാണ് സംഭവം.കൂമ്പാറ ഭാഗത്ത് നിന്നും തടിയുമായി വരുകയായിരുന്ന പിക്കപ്പിൻ്റെ പിന്നിൽ ടിപ്പർ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം.അപകട സമയത്ത് വഴിയരികിൽ സംസാരിച്ച് നിന്നിരുന്ന സംഘത്തിൽപെട്ട പ്രദേശവാസിയായ കളത്തിപ്പറമ്പിൽ മാത്യൂവാണ് മരിച്ചത്.കൂടെയുണ്ടായിരുന്ന മകൻ സാൻ്റി, പുളിമൂട്ടിൽ ജോണി,ആശാരിപറമ്പിൽ ബാബു എന്നിവർക്കും പിക്കപ്പ് ഡ്രൈവർ,ക്ലിനർ എന്നിവർക്കും പരിക്കേറ്റു.ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു



