LOCAL NEWS

ഓണത്തെ വരവേറ്റ് കൊണ്ട് മുക്കം നഗരസഭ

ഓണത്തെ വരവേറ്റ് കൊണ്ട് മുക്കം നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിലുള്ള കാർഷിക കർമസേന ചെണ്ടുമല്ലി പൂകൃഷി വിജയകരമായി വിളവെടുത്തു. ഏകദേശം 25 സെന്റോളം സ്ഥലത്താണ് പൂ കൃഷി ചെയ്തിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് മുക്കം നഗരസഭ കൃഷിഭവന്റെ സഹകരണത്തോടെ കാർഷികകർമസേന ചെണ്ടുമല്ലി കൃഷി ചെയ്തിരിക്കുന്നത്. പൂകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മുക്കം നഗരസഭ ചെയർമാൻ പി. ടി. ബാബു അവർകൾ നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ റുബീന, കൃഷി ഓഫീസർ ടിൻസി ടോം, വാർഡ് കൗൺസിലർ വസന്തകുമാരി, കാർഷിക കർമസേന സെക്രട്ടറി ശിവശങ്കരൻ, കൃഷി അസിസ്റ്റന്റ്മാരായ റീപ, ദിവ്യ കർമസേന സൂപ്പർവൈസർ ശ്രീഷ്‌ന, കർമസേന ടെക്‌നിഷ്യന്മാർ തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com