LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

SMA ബാധിതരായ കുട്ടികൾക്ക് എന്റെ മുക്കവും പ്രമുഖ സംഗീത കലാകാരന്മാരും, മുക്കത്ത് അണിനിരക്കുന്നു.

മുക്കം: SMA (സ്‌പൈനൽ മസ്കുലാർ അട്രോഫി) ബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കും ക്ഷേമത്തിനും കൈത്താങ്ങാകുക എന്ന മഹത്തായ ലക്ഷ്യത്തോടെ മുക്കത്ത് സംഗീത-കലാവിരുന്ന് സംഘടിപ്പിക്കുന്നു.നവംബർ 9 തിങ്കളാഴ്ച മുക്കം മിനി പാർക്കിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ ഗായകരും കലാകാരന്മാരും സംഗീതപ്രേമികൾക്കായി വേദിയിലെത്തും.ഷഹജയും സംഘവും ഉൾപ്പെടെ നിരവധി പ്രശസ്ത കലാകാരന്മാർ പരിപാടിയിൽ അണിനിരക്കും.സ്വന്തം കലാപ്രതിഭകൾ കാരുണ്യപ്രവർത്തനത്തിനായി മാറ്റിവെച്ച് ഈ കുഞ്ഞുങ്ങൾക്ക് താങ്ങും തണലുമാകാൻ മുന്നോട്ടുവന്ന കലാകാരന്മാരുടെ ഈ സന്നദ്ധസേവനത്തിൽ എന്റെ മുക്കവും പങ്കാളികളാവും.ഉച്ചകഴിഞ്ഞ് 3.30 മുതൽ രാത്രി 9 മണി വരെയാണ് പരിപാടി. സംഗീതവും സൗഹൃദവും കാരുണ്യവും ഒത്തുചേരുന്ന ഈ കൂട്ടായ്മയിലേക്ക് മുഴുവൻ നാട്ടുകാരുടെയും, സംഗീതാസ്വാദകരുടെയും സാന്നിധ്യവും പിന്തുണയും അഭ്യർത്ഥിക്കുന്നു.കുഞ്ഞുങ്ങളുടെ ജീവിതത്തിൽ പ്രതീക്ഷയുടെ വെളിച്ചം പകരാൻ നമുക്കും കൈകോർക്കാം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com